Pranaya varnnangal..

Pranaya varnnangal..

Carnatic music, flute, violin, sitar, tabla,

04:00

كلمات الاغنية

Pranaya varnnangal..

ഇനിയെന്റെ സ്വപ്നങ്ങളിൽ.... 
ഇനിയെന്റെ സ്വപ്നങ്ങളിൽ.... രമിക്കാൻ 
നീ  വന്നൂ ഒരു സ്വപ്‌നാടകയെ പോലെ 
ഇനിയെന്റെ സ്വപ്നങ്ങളിൽ രമിക്കാൻ 
നീ  വന്നൂ ഒരു സ്വപ്‌നാടകയെ പോലെ 
ഇരുളിൽ മഴക്കാറ്റ് പെയ്തു പോയി 
നറു നിലാവല മെല്ലെ ഒഴുകിയെത്തീ 
കുളിരുന്ന രാവിന്റെ ചേതനയായ്‌ 
ഒരു നിശാഗന്ധി പൂ ചൂടിനീ അണഞ്ഞു 
നിഴൽ പോലെ നീയെന്റെ കൂടെ നടന്നു 
ഒരു കൊച്ചു സ്വർഗ്ഗം പണിയുവനായ് 
പ്രണയവർണ്ണങ്ങൾ നിറയുന്നു ചുറ്റിലും 
പ്രണയവർണ്ണങ്ങൾ നിറയുന്നു ചുറ്റിലും 
ഇനിയെന്റെ സ്വപ്നങ്ങളിൽ.... രമിക്കാൻ 
നീ  വന്നൂ ഒരു സ്വപ്‌നാടകയെ പോലെ 
സാന്ത്വനങ്ങൾക്ക് കാതോർത്തു നിൽക്കുന്ന 
സ്നേഹസ്വപ്‌നങ്ങളെ താലോലമാട്ടു ന്ന 
ഒരു മൺചിരാതിന്റെ വെട്ടം തെളിയുന്നു 
ഒരു മൺചിരാതിന്റെ വെട്ടം തെളിയുന്നു 
കണ്ണടച്ചൊന്നിരുന്നുപോയാൽ എന്റെ
മനസ്സിലെത്തുന്നതോ 
നിന്റെ രൂപം 
കണ്ണിമ പൂട്ടാതെ നമ്മൾ തൻ ജീവിതം കണ്ടു കൊതിച്ചവർ 
കനലുകൾ വാരി യെറിഞ്ഞു, 
കണ്ണുനീർ ചാലുകൾ തീർത്തു 
അന്നു നമ്മൾ കണ്ട സ്വപ്നങ്ങളെല്ലാം 
ഇന്നൊരു കൊച്ചുനീർപ്പോളപോലമർന്നു