Ayyappan

Ayyappan

carnatic music bhajans, flute, sitar, tabla, violin,

03:19

Testo

Ayyappan

ശരണ മന്ത്ര മൊന്നു നമ്മൾ
മനസ്സിൽ നിനച്ചാൽ
ശബരി ഗിരി വാഴുമീശൻ
മുന്നിലെത്തിടും 
(ശരണ മന്ത്ര മൊന്നു നമ്മൾ
മനസ്സിൽ നിനച്ചാൽ
ശബരി ഗിരി വാഴുമീശൻ
മുന്നിലെത്തിടും)
വൃശ്ചിക പുലരിയൊന്നു മണ്ണിൽ പുലർന്നാൽ 
വ്രത ശുദ്ധിയുടെ മണ്ഡല മായ്
മനമൊരുങ്ങിടും
(ശരണ മന്ത്ര മൊന്നു നമ്മൾ
മനസ്സിൽ നിനച്ചാൽ
ശബരി ഗിരി വാഴുമീശൻ
മുന്നിലെത്തിടും)
മുദ്ര മാല ഒന്നു നമ്മൾ
മാറിലണിഞ്ഞാൽ
കാണ്മതെല്ലാം നിന്റെ രൂപം മാത്ര മായിടും
ചൊല്ലുവാതോ നിന്റെ മന്ത്രം 
മാത്രമായീടും ..
എങ്ങും കേൾപ്പതെല്ലാം നിന്റെ നാമം മാത്രമായിടും 
(ശരണ മന്ത്ര മൊന്നു നമ്മൾ
മനസ്സിൽ നിനച്ചാൽ
ശബരി ഗിരി വാഴുമീശൻ
മുന്നിലെത്തിടും)
കഠിനമാം വ്രതമെടുത്തു ഞങ്ങൾ വന്നിടും
കാടും മേടും മലയും 
താണ്ടി കാനന ഭൂവിൽ 
പൊന്നിൻ പതിനെട്ടു പടിയേറിവന്നിടും 
നിന്റെ തിരു നടയിൽ 
തിരുമെയ്യഭിഷേകം 
കണ്ടു മനം കുളിർന്നീടാൻ 
(ശരണ മന്ത്ര മൊന്നു നമ്മൾ
മനസ്സിൽ നിനച്ചാൽ
ശബരി ഗിരി വാഴുമീശൻ
മുന്നിലെത്തിടും)